ശാന്തി - തത്ത്വചിന്തകവിതകള്‍

ശാന്തി 

യോഗായെന്നതു
രാഷ്ട്രീയമായാൽ.
സാമ്പത്തികമായാൽ
മതപരമായാൽ
ആചാരമായാൽ.
കച്ചവടമായാൽ
മനസ്സിനേവലിച്ചെറിഞ്ഞു
വീണ്ടുമൊരു സംഘർഷത്തിൽ.

ഏകാഗ്രതവേണം.
സ്വർഗം മറക്കണം.
ഭൂമി മറക്കണം
നരകം മറക്കണം
ഒന്നുമേ യാചിക്കാതെ,
കൂട്ടുകാരനെക്കണ്ട-
കുചേലനെപ്പോലെ
കുറെ നിമിഷങ്ങൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-06-2017 01:07:47 PM
Added by :Mohanpillai
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :