ഒരു തിരിഞ്ഞു നോട്ടം ....... - മലയാളകവിതകള്‍

ഒരു തിരിഞ്ഞു നോട്ടം ....... 


ചാറ്റിങും മെയിലിങ്ങും
നിറഞ്ഞ ബാല്യം
പറമ്പിലെ തുമ്പികളപ്രത്യക്ഷമായി
കംപ്യൂട്ടര്‍ ഗെയിമുകളില്‍
സൂപ്പര്‍മാന്‍മാര്‍ പ്രത്യക്ഷമായി
എ സി റൂമുകളിലെ മരവിച്ച
ബന്ധങ്ങളുമായ് കടന്നു പോയ യൗവനം
പ്രണയത്തിനും വാത്സല്യത്തിനും
അതേ മരവിപ്പായിരുന്നു
ഒടുവില്‍,
എ സി യുടെ മരവിപ്പില്ലാത്ത
മെയിലിങും ചാറ്റിങുമില്ലാത്ത
നാലു ചുമരുകള്‍ക്കുള്ളില്‍
മക്കളും ബന്ധുക്കളും ത്യജിച്ച
എന്റെ വാര്‍ദ്ധക്യം ഉഷ്ണിക്കുന്നു
ഇലക്ട്രിക് ചിതയിലേക്കുള്ള വഴിയില്‍
പഴഞ്ചന്‍ ചിന്തകളുടെയും സ്വപ്നങ്ങളുടെയും ഉഷ്ണം...


up
0
dowm

രചിച്ചത്:
തീയതി:01-03-2012 11:52:16 AM
Added by :rejna .gopi
വീക്ഷണം:366
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :