മഴപ്പാറ്റകള്‍ - മലയാളകവിതകള്‍

മഴപ്പാറ്റകള്‍ 

മഴ മണ്ണു കീറിയ
ഗര്‍ഭപാത്രത്തില്‍
ഒളിച്ചു വെച്ച
ചിറകുകള്‍
ഓരോ വിളക്കിലും
വെളിച്ചം തേടി

നിമിഷ നേരം കൊണ്ട്
ജനനവും മരണവും
കൈകോര്‍ത്തു നിന്ന
സായന്തനങ്ങളില്‍
ഒരേ വിഹായസ്സിലേക്ക്
പറന്നെത്തിയതെത്ര
പുതു നാമ്പുകള്‍
പൊലിഞ്ഞ കിനാവുകള്‍

ഇനി പിറവിയില്ലെന്ന്
അറിഞ്ഞു തന്നാകിലും
ചിറകറ്റു പോവും മുമ്പ്
കഴിയുന്ന ഉയരത്തില്‍
വെളിച്ചം തേടുകയാണ്
ഓരോ മരണവും


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:08-06-2017 03:40:43 PM
Added by :Arif Thanalottu
വീക്ഷണം:175
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :