നാട്ടിന്‍പുറം - മലയാളകവിതകള്‍

നാട്ടിന്‍പുറം 



വെന്തു വെണ്ണീറായാലും
ഉടൽ കീറുവാൻ
ഉപ്പുപെട്ടികളിലെത്തുന്ന
കാലൻ കുടകൾ
ആശുപത്രിയിലെ
പോസ്റ്റ്മോർട്ടത്തിന് മുമ്പ് തന്നെ
കീറി മുറിക്കുന്ന വികൃതികൾ
ചാവുന്നതിന് മുമ്പ്
പ്രണയം കൊരുത്തെന്നും
ചാപിള്ളയും വെന്തു ചത്തെന്നും
കെട്ടിയേമിക്കുന്ന
തിരക്ക് കൂട്ടലുകൾ
ഓൾക്ക് അങ്ങിനെ വേണം
ഓള തള്ളയും മോശമല്ലെന്ന്
തേവിടിശ്ശിയുടെ മകൻ
ഓളുടെ തന്തയാരെന്നറിയില്ലെന്ന്
അഡ്മിഷൻ പുസ്തകത്തിൽ
തന്തക്കോളമില്ലാത്തവൻ
അഷ്ടി വകയില്ലെങ്കിലും
വലിയ നെഗളിപ്പായിരുന്നെന്ന്
അന്നത്തിന് വകയില്ലാതെ
പിച്ച തെണ്ടുന്നവൻ
നഗരത്തിരക്കിൽ അവൾ
ചർച്ചയായതേയില്ല
പത്രത്താളിലെ ചരമക്കോളത്തിൽ
അനേകരോടൊപ്പം
വെറും ശവം മാത്രമായി


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:08-06-2017 03:56:34 PM
Added by :Arif Thanalottu
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :