മറവി
ഓരോ മരണത്തിനും
ഒരു കിതപ്പുണ്ട്
ആഴമുള്ള ചുഴിയിൽ
ഭൂതകാലം കുടുങ്ങിയ
ഓർമ്മകളുടെ കിതപ്പ്
ചുറ്റുവട്ടം മുഴുവനും
മാറിയ പുതുമയിൽ
ഓർത്തെടുക്കാനാവുന്നില്ല
മഞ്ചാടിക്കുരു നിറത്തെ
ചെമ്പരത്തി ചുമപ്പിനെ
ഓരോ ദീർഘശ്വാസവും
കൂട്ടുനിൽപ്പുകാരുടെ
പ്രതീക്ഷയുയർത്തുമ്പോൾ
പിന്നെയും ഓർമ്മ മങ്ങിയ
നിലാവിരുട്ടിൽ തപ്പുന്നു
എല്ലാം മറക്കണം
ഈ മരണം പോലുമെന്ന്
ആരൊക്കെയോ
പിറുപിറുക്കുന്ന പോലെ
Not connected : |