വിറ്റു പോവാത്ത കിനാവുകള്‍ - മലയാളകവിതകള്‍

വിറ്റു പോവാത്ത കിനാവുകള്‍ 

ആരവങ്ങളൊഴിഞ്ഞ
ഉത്സവപ്പറമ്പിൽ
കുട്ടികളെ തിരയുകയാണ്
ചീനവലയിൽ കുരുങ്ങിയ
ബലൂൺ വിൽപ്പനക്കാരൻ
ഊതിവീർപ്പിച്ച
ജീവശ്വാസമാണന്നമെന്ന്
അയാൾക്കറിയാമെങ്കിലും
നവരസങ്ങളുടെ കാഴ്ചവട്ടത്തിൽ
എല്ലാം വ്യർത്ഥമാവുകയാണ്
പുതിയ കാലം
പേടിയുടെ നീർക്കുമിളകളാണ്
പോരാട്ടത്തിന് ശിരസ്സുറക്കാത്ത
ആരും തോറ്റു പോവുന്ന
യൗവ്വനങ്ങളുടെ കദന ഭാരം
ചിന്തകൾ വലിഞ്ഞു കേറിയ
ഉറ്റവരുടെ വിശപ്പിൽ
മുറിഞ്ഞു വീണ നോവുകൾ
പാപഭാരം പേറി
വിഷച്ചന്തയിലേക്ക് പായുകയാണ്
നീണ്ടു കിടക്കുന്ന
മരുഭൂവിന്റെ മണൽപ്പരപ്പിൽ
എപ്പോഴോ പെയ്ത മഴയാണ്
ദാഹം തീർത്ത്
ഊഷരതയെ മയക്കിയത്
യാത്രയുടെ ഏടുകൾ
മറിച്ചെത്ര നോക്കിയിട്ടും
കാറ്റുപിടിക്കാത്ത പട്ടങ്ങളായ്
അനന്തതയുടെ വിഹായസ്സിൽ
പറക്കുക തന്നെയാണ്
ഓരോ വിപണിയും
ചില്ലു പാത്രങ്ങളായുടയുന്ന
കനം വെച്ച കൂരിരുട്ടിൽ
പേരറ്റു പോയ കഥാപാത്രങ്ങളുള്ള
നാടകം മാത്രം തിരശ്ശീല വീഴാതെ


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:08-06-2017 04:10:54 PM
Added by :Arif Thanalottu
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :