ഒരു സ്വപ്നത്തിന്റെ ഓർമ്മക്ക്  - പ്രണയകവിതകള്‍

ഒരു സ്വപ്നത്തിന്റെ ഓർമ്മക്ക്  

ഒരുസ്വപ്നത്തിന്റെ ഓർമ്മക്ക്

നൂറുദ്ധീൻ കെഎം
=====================

ഒരു സ്വപ്നംകൂടി ഞാൻ പങ്ക് വെക്കാം
നീ പിരിയും ദിനം ഞാൻ ഓർത്തുവെക്കാം
എന്മനസ്സിൽ വിരിഞ്ഞൊരു പൂ നിനക്കായ് എന്നോർമക്കുവേണ്ടി ഞാൻ തന്നിരിക്കാം

ശരത്കാല സന്ധ്യയിൽ നീയെനിക്കായ്‌
തന്ന രാത്രിതൻ സമ്മാനംഓർത്തിരിക്കാം
കരയല്ലേ എന്നുഞാൻ ചെന്നനേരം എന്നെ ഒളികണ്ണാൽ നോക്കിയതോർമവെക്കാം

ഇഷ്ടം പരസ്പരമറിയിക്കാതെ നമ്മളൊരുപാട്കാലംഒളിച്ചുവെച്ചു
ഒരുവഴിയിൽ നമ്മൾ വിലങ്ങിടവേ
അറിയ്യാത്തവരായി അഭിനയിച്ചു

അറിയാതെ എഴുതിമണല്പരപ്പിൽ നിൻ നാമം വിരലാൽ കടൽക്കരയിൽ
മുഴുമിക്കുംമുന്നേ ഒരോളമെത്തി നിൻ നാമം മയച്ചതും ഓർക്കട്ടെ ഞാൻ

ചുണ്ടിൽ തേനൊഴുകുന്ന വാക്കുകളും കവിളിൽ ചുഴിതൻ നുണകുഴിയും
അറിയാതോരുവാക്കുപറയുമെങ്കിൽ ഉതിരുന്നതോ മുത്തും പവിഴവുമേ

അറിയുന്നുഞാനൊരു ചെറുവിടവായ്
എൻ ആത്മാവിൽ നിന്നുടെ ഹൃസ്വാ ചിത്രം


up
0
dowm

രചിച്ചത്:നൂറുദ്ധീൻ കെഎം
തീയതി:08-06-2017 06:16:46 PM
Added by :Noorudheen km
വീക്ഷണം:652
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :