ഉത്തരമില്ലാതെ  - തത്ത്വചിന്തകവിതകള്‍

ഉത്തരമില്ലാതെ  

ചിറകൊടിഞ്ഞു പിടക്കുന്ന
പക്ഷിയുടെ ചിറകെടുത്തു
കൂടുകൂട്ടുന്ന പക്ഷിയെക്കാൾകഷ്ടം
ജീവിക്കാൻ ശ്രമിക്കുന്നവരെ തകർത്തു
മുന്നേറുന്ന വിശാലഹൃദയന്മാർ
ഉത്തരമില്ലാതെയവർ മുന്നേറുന്നു.

വാനോളം പുകഴ്ത്തുന്ന ദൈവീക-
മെങ്ങുമേ കാണാതെ പിടഞ്ഞു വീഴുന്ന
ഇരകളുടെ തിരയാണീ പ്രപഞ്ചത്തിൽ
നിയമവും നയവും കണ്ണാടിക്കുള്ളിലെ
കണ്ണുകൾ നിത്യവും ചിരിച്ചു തള്ളുന്നു
ഹൃദയത്തിനു കരിങ്കൽ ഭിത്തി കെട്ടി.








up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-06-2017 08:14:37 PM
Added by :Mohanpillai
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :