ദുരവസ്ഥ        
    ദുരവസ്ഥ 
 ആ കഷ്ടമി ജീവിതം 
 അടിമയായി ഉള്ള ഒരു ജീവിതം 
 എന്റെ തീൻ മേശയിൽ തുടങ്ങി ആ അടിമത്തം,
 പിന്നെ എന്റെ പ്രിയനേ നിന്റെ കൈയിൽ കൈയിൽ ചേർത്ത് നടക്കവേ 
 സതാചാര രൂപത്തിൽ അടിമത്തം 
 പിന്നെയോ കുഞ്ഞേ നിന്നെ താലോലിക്കാൻ 
 കൊതിച്ചു കുഞ്ഞു ഉടുപ്പുകൾ തുന്നിത്തുടങ്ങിയ 
 നാളുകൾ , 
 അതും ഒരു വ്യാമോഹം ആയി തീർക്കുകയാണവർ ,
 എന്തിനും അടിമത്ത വ്യവസ്ഥ തീർക്കുന്നവർ 
 സമൂഹത്തിന്റെ കാവലാൾ കുപ്പായം അണിയുമി വേളയിൽ 
 പുതിയ സംസ്കാരത്തിന്റെ കൊടിയുയർത്തും
 സങ്കടം മാത്രമായ് ഒന്നും നടക്കാത്തദുരവസ്ഥയിൽ
      
       
            
      
  Not connected :    |