ആദ്യാക്ഷരം - തത്ത്വചിന്തകവിതകള്‍

ആദ്യാക്ഷരം 

'ആ'യിൽ തുടങ്ങും ആദ്യാക്ഷരം
അമ്മയിൽ ഉണരുന്ന സ്നേഹം
വിദ്യകൾ ചൊല്ലി കൊടുക്കും ഗുരുനാഥൻ
അച്ഛനിൽ നിറയുന്ന കരുതൽ.
കൺമണികൾ അക്ഷര പാതായിലൂടെ
അക്ഷരങ്ങളെ കോർത്തിണക്കി
ഉന്നതങ്ങളിൽ പറന്നു പറന്നു
നമ്മുക്ക് ഉയരങ്ങളിലേക്ക് ഉയരാം.
നാം ഉയരുമ്പോൾ, പച്ച കോടി പിടിച്
ലോകം നമ്മോടൊപ്പം ഉയരും.
പിച്ച വെച്ച് നടക്കുന്ന പൈതങ്ങൾ അക്ഷരങ്ങൾ
ഒന് ഒന്നായി കൊത്തിപെറുക്കി
കുഞ്ഞീ വായിൽ ഉരുവിടവെ,
നാം അവരുടെ വാക്ക് കേട്ടു കൊതിച്ചു നിൽക്കവേ,
കുഞ്ഞിളം ചുണ്ടിൽ നിന്ന് വരുന്ന
അമ്മിഞ്ഞ പാൽ നുകർന്നു,
കുച്ചിരി പല്ലുകൾ കാട്ടി,
അമ്മയുടെ മുഖം നോക്കി,
ചെറുപുഞ്ചിരി തൂകി
അമ്മയെന്ന അക്ഷരമാലകളിലൂടെ
അക്ഷരങ്ങൾ കോർത്തിണക്കി
ഓരോന്നായി ചൊല്ലിടവേ.
തണൽ മര ചുവട്ടിലിരുന്നു
ആദ്യാക്ഷരങ്ങൾ കുറിക്കവേ,
നാം ആരുകുമെന്നു ചിന്തിക്കുമോ?
ഉന്നതങ്ങളിൽ പറന്നു ഉയർന്നു
അക്ഷര ലോകത്തേക്ക് പറന്നു ഉയരാം.



up
0
dowm

രചിച്ചത്:sulaja aniyan
തീയതി:16-06-2017 08:43:09 PM
Added by :Sulaja Aniyan
വീക്ഷണം:282
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :