മെഴുകു ജീവിതം - മലയാളകവിതകള്‍

മെഴുകു ജീവിതം 



ജ്വലനം നിലച്ച മെഴുകുതിരിയിൽ നിന്ന്
ചലനം നിലച്ച ഒരാളിലേക്ക്
എത്ര ദൂരമുണ്ടാവും
മനസ്സിലെങ്കിലും നിങ്ങൾ
അളന്നു നോക്കിയിട്ടുണ്ടോ?

നിങ്ങളാ സാഹസത്തിന് മുതിരില്ല
കാരണം രണ്ടും ആവശ്യമില്ലാത്തതാണ്

ഇരുളിൽ മുഴുവനും കത്തിച്ചു വെച്ച്
സ്വയമുരുകി പ്രാണൻ പിടയുമ്പോൾ
നേർത്തൊരാശ്വാസത്തിന് പോലും
നിങ്ങൾ തണുപ്പ് പകർന്നിട്ടില്ല

പകലന്തിയോളം
മാറാപ്പു പേറി ക്ഷീണിച്ചിട്ടും
ദാഹമകറ്റാനെങ്കിലും
ആശ്വാസത്തിന്റെ നീരുറവ അയാൾക്ക്
തുറന്നു കൊടുത്തിട്ടില്ല

ഒന്ന് സ്വയമുരുകി ഇരുളകറ്റി
അയാളോ സ്വയം പകുത്ത് ജീവനേകി

ഇപ്പോൾ രണ്ടിനുമിടയിൽ
ഏറെ ദൂരമില്ല
പരസ്പരം കണ്ടുമുട്ടാൻ കഴിയാത്ത
വിദൂരതയുമില്ല
ചലനമറ്റവന്റെ തലക്കു മുകളിൽ തന്നെ
വെളിച്ചമറ്റ് കിടക്കുന്നു


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:16-06-2017 11:04:00 PM
Added by :Arif Thanalottu
വീക്ഷണം:229
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :