അച്ചു - പ്രണയകവിതകള്‍

അച്ചു 

നിയതിയുടെ വിളയാട്ടത്താല്‍
അതിര്‍ വരമ്പുകളില്ലാത്ത
ജിവിതസായാഹ്നത്തിലെ
പകലറുതിക്കൊടുവില്‍ -
കാതങ്ങള്‍ക്കപ്പുറമൊരുമുഖം...

ഓര്‍മ്മക്കുറിപ്പുകളിലെ
മധുരം നുണഞ്ഞ നാളുകളെ
വിധിയെന്ന് പേരിട്ട് ഞാന്‍ വിളിച്ചു...

അതിരുകളില്ലാത്ത പ്രണയം
ചുംബിച്ചു തുടുപ്പിച്ച
ചക്രവാളം സാക്ഷിയാക്കി
എരിവേനലില്‍ തണലായി
ഇരവിന്റെ നിശ്ശബ്ദതയില്‍
മനസ്സിന്റെ കിളിവാതിലില്‍
നിനക്കായ് തുറന്നു.


up
0
dowm

രചിച്ചത്:അശ്വിനി
തീയതി:21-06-2017 10:24:44 PM
Added by :Deepak Pillai
വീക്ഷണം:197
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :