വാടിയ മലർ        
    സൂര്യോദയത്തിലെ 
 പ്രകാശരേണുക്കൾ
 വസന്തം ചൊരിഞ്ഞു 
 പൂമൊട്ടുകൾ വിടർത്തി
 ഭൂമിക്കു ഹരമേകി.
 വണ്ടുകളാസ്വദിച്ചും
 ചുംബിച്ചും മണത്തും
 പിച്ചി ചീന്തലുമായ്.
 
 സൂര്യൻ മടങ്ങുന്നതിനു മുമ്പേ
 വാടി കരിഞ്ഞുവീഴും ചൂടിന്റെ 
 ഒടുങ്ങാത്തൊരസൂയപോലെ
 നിത്യദുഃഖവുമായീ പൂക്കൾ.
 
      
       
            
      
  Not connected :    |