നിനക്കായ്……. - പ്രണയകവിതകള്‍

നിനക്കായ്……. 

അരികിലില്ലെങ്കിലും അറിയാതെ നനയുന്ന
മിഴിയിണക്കാമ്പുകൾ അറിയുന്നു ഞാൻ
പ്രണയാർദ്രനിമിഷങ്ങൾ എന്തിനു വെറുതെ,
മധുമാരി പോലെ നിറയ്ക്കുന്നു നീ.
അകതാരിൽ പ്രണയത്തിൻ
കുളിർമഴതുള്ളികൾ അറിയാതെ എന്നിൽ
നിറയ്ക്കുന്നു നീ
ഒരു കുഞ്ഞുതൂവലില്ലെങ്കിലും ഞാൻ-
വർണസ്വപ്നത്തിൻ ചിറകിലായി
പാറിയെത്താം.
പറയാതെ പണ്ടേ പറന്നുപോയെങ്കിലും
വിരഹത്തിൻ മണിത്തൂവലെനിക്കു നൽകി
വിരഹത്തിൻ വേദന എനിക്ക് നൽകി.
തിരികെ നീ വരികില്ലയെങ്കിലും ഞാൻ എൻറെ
പടിവാതിൽ ചാരാതെ കാത്തിരിപ്പു………………..
നിനക്കായ് കാത്തിരിപ്പു……….


up
0
dowm

രചിച്ചത്:കണ്ണൻമോൻ.എസ്
തീയതി:03-07-2017 01:51:31 PM
Added by :kannan mon s
വീക്ഷണം:842
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me