bali - തത്ത്വചിന്തകവിതകള്‍

bali 

രാഷ്ട്രമീമാംസതൻ രഹസ്യ സഞ്ചാരം
രാജനീതി ഉഴുതൊരുക്കി രക്തസാക്ഷികൾക്ക്
വിത്തുപാകിടുന്നു പിന്നെയും
കറപുരണ്ട കൈകളിൽ കൊടിപിടിച്ചു
ഗോത്രശാസ്ത്രമേറ്റുചൊല്ലിയീ
തെരുവുനീളെ കുരുതിക്കളംവരച്ചു
ഇരുട്ടിലാ കുരുന്നുവിപ്ലവം
അറുത്തചോരയിൽ കുതിർന്ന
മണ്ണിലായ് ബലിപ്പുരയ്ക്കു
തറപണിഞ്ഞിടുന്നു പിന്നെയും
നൊന്തുപെറ്റൊരമ്മ
ചോരവാർന്ന മകനെയോർത്തു
കണ്ണുനീർ ഒഴുക്കിടുന്നു






























up
0
dowm

രചിച്ചത്:unnikrishnan
തീയതി:05-07-2017 02:56:13 AM
Added by :unnikrishnan
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :