Swapnam - തത്ത്വചിന്തകവിതകള്‍

Swapnam 

Miracle*Garden!
ഹായ്.... നയന മോഹനം തന്നെയീ പൂന്തോട്ടം
നീലാംബരത്തിൻ പൊന്നൊളിയിൽ താഴെ
തൂമന്ദഹാസ മലരുകൾ പല വർണങ്ങളിൽ
വിടർത്തും മനസ്സിൽ കുളിർ പ്രപഞ്ചo

മരുഭൂ മലർവാടിയായ് തീരും സൗഭഗം
നിത്യ കന്യക ചമഞ്ഞു നിൽക്കെ
ഹൃദയഹാരങ്ങളിൽ അനുരാഗത്തിൻ ശീലുകൾ
മർമ്മരം മന്ത്രിച്ചിടും മന്ദമാരുതനും

വസന്തം പിറന്നു കിളികൾ വന്നപോൽ
കുഞ്ഞുങ്ങൾ ശലഭങ്ങൾ പാറിത്തിമിർക്കേ
നവ്യാനുഭൂതിയിൽ ചേതന വിടർന്നു
മന്ത്രമനോഹരം കാണാകാഴ്ചകൾ കാൺകെ

തീവ്ര ഹൃദയനേം തരളിതനാക്കും രാഗം
പുവനത്തിൽ നിറയുന്നൂ മധുപൻമാർ
വിസ്മയം മലരിതളിലും പൂവിന്നുടുപ്പിലും
തിരയുന്നതെന്തോ തേനോ

ഇല വള്ളികൾക്കിടയിൽ തണലിൽ
മധുരമാം പ്രണയം പങ്കിടും മിഥുനങ്ങൾ....
വർണ തമ്പുകളിൽ ഗതകാലത്തിൽ പൂർണേന്ദുക്കളെ-
ത്തലോടി ഗസൽ മീട്ടിപ്പുരുഷാരവും

വെള്ളി പ്രകാശം പരത്തി പകലോൻ മാഞ്ഞു
സാന്ധ്യചുവപ്പിനപ്പുറം കിളികൾ പറക്കവേ
നീയറിഞ്ഞുവോ പൂങ്കാവനമേ നിന്നിൽ വിടർത്തിയ
പൂക്കൾക്ക് പിന്നിലെയിച്ഛയും യത്‌നവുമൊന്നു പോൽ....


റസാഖൻ


up
0
dowm

രചിച്ചത്:റസാഖൻ
തീയതി:05-07-2017 03:20:26 PM
Added by :Razakkan
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :