അർദ്ധപ്രാണൻ... - മലയാളകവിതകള്‍

അർദ്ധപ്രാണൻ... 

ആകാശം കാർമേഘം മൂടിടുമ്പോൾ
ഭൂമിയിൽ കണ്ണുനീർ വീണിടുമ്പോൾ.
അരികത്തിരുമ്പു കിടക്കമേലെരിയുന്നു
രോഗാതുരം എന്റെ ചീർത്ത ദേഹം.
മരുന്നു കുത്തി നീർവെച്ച കൈകൾ
ആശാ കിരണം തുളുമ്പും മിഴികൾ
അടിവെച്ചടിവെച്ച് നടക്കാൻ കൊതിക്കുന്നു
കാലങ്ങൾ കയറി വിറച്ച പാദം.
ഒരുനാളിലാകാശമേറാൻ കൊതിച്ചതാം
ആത്മവിശ്യാസം മരിച്ചു പണ്ടേ.....
മരിക്കാതെയിന്നും മണ്ണിൽ നരകിക്കും
മരിക്കാൻകൊതിക്കുമെൻ അർദ്ധപ്രാണൻ
___അർജുൻ കൃഷ്ണൻ


up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:08-07-2017 05:26:39 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me