പ്രണയലേഖനം
ഓരോ വരികളിലും
നിന്റെ നിഴലിന്റെ
കറുപ്പ് ആവോളം
പടർന്നിരുന്നു
കഥ പറയുവാൻ
വെമ്പുന്ന ചുണ്ടുകൾ
ഇതിൽ എങ്ങിനെ
നീ അടയാളപ്പെടുത്തും
എനിക്കറിയില്ല
കിനാവള്ളികളിൽ
പടർന്നു കയറിയ
നീല മിഴികളെ
വരച്ചിടാൻ നിനക്ക്
ആകാശ നീലിമ
കടമെടുത്തൂടെ
കറുപ്പക്ഷരങ്ങൾക്ക്
എന്നോട് ഒന്നും
പറയാനില്ലാത്ത പോലെ
ഹൃദയാന്തരത്തിൽ
മഴവില്ലുള്ളപ്പോൾ
കാർമേഘങ്ങളെ
കൈയ്യിലെടുത്ത്
എന്തിനാണ് പ്രിയേ
സാഹസപ്പെട്ടത്
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|