പ്രവാസിയുടെ സമാശ്വാസം
ചിപ്പിക്കുള്ളിൽ നീർബിന്ദുവൊരുനാൾ
മുത്തായ് മാറുകയല്ലോ പതിയെ
മാൻപേട നിൻ കണ്‍കണങ്ങളിൽ നീർ
കസ്തൂരിയായ് തീർന്നിടാൻ കൊതിക്കപോൽ
ബന്ധിതമാമൊരു പിന്ജരത്തിൽ നീ
ജീവിക്കാൻ മോഹിക്കും നേരങ്ങളിൽ
നിന്നെയുരുക്കുന്നു ഞാൻ വിരഹത്താൽ
വാടുന്നൊരു സൂനമാകാതിരിക്കനീ
ജീവനേറെ കൊതിയായ് കാത്തിരിക്കുമിണയെ
പ്പുല്കിത്തീർക്കാമൊരു നാളിലേറെ മധുരം
സഹിച്ചോണം ആത്മാവിൻ വേദന നിത്യം
ചെവിടോർത്തിരിക്കാം പ്രണയ മധുര നിമിഷങ്ങളെ
മഴമുകിൽ കാണാൻ കാത്തിരിക്ക നീ
മയിലായ്പ്പാടി നൃത്തം ചെയ്യാൻ
പൂങ്കാറ്റിലലിയിച്ചാനയിക്കുക നിൻ സുഗന്ധം
പൂനിലാവിൽ താഴുകീടട്ടെയെന്നു മെന്നേകാന്തതയെ
കരുതിയിരിക്കുക നീ സ്നേഹ പുരസ്സരം
നിനക്കായ് തുറക്കുമീ വാതിലുമൊരുനാൾ നിശ്ചയം
റസാഖൻ
Not connected : |