നീതിക്കായി  - തത്ത്വചിന്തകവിതകള്‍

നീതിക്കായി  

കുറ്റവാളിയുടെ മനുഷ്യാവകാശം സംരക്ഷിക്കുമ്പോൾ
നിരപരാധിയുടെ മനുഷ്യാവകാശം സംരക്ഷിക്കാത്ത-
മനുഷ്യാവകാശക്കാരുടെ നീതി കുറ്റവാളിയുടെ ശബ്ദമോ?

കാണുന്നവനെ പ്രതിയാക്കി
പ്രതിയെ നീതിമാനാക്കുന്ന
ജനാധിപത്യ സംവിധാനം
നിയമത്തിന്റെ കറുത്ത കൈകൾ.

കുറ്റങ്ങൾ പറയാതെ പോലീസും
കുറ്റങ്ങൾ ബലമാക്കി വക്കീലും
ന്യായം നടപ്പാക്കി അധിപനും
കുറ്റവാളി കറുത്ത കവാടം
കടന്നു വീണ്ടും പ്രതികരിക്കാൻ
പൊതുജന മധ്യത്തിലെത്തുന്നു.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-07-2017 01:53:39 PM
Added by :Mohanpillai
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :