രാവിൽ, - തത്ത്വചിന്തകവിതകള്‍

രാവിൽ, 

പകലിൻ വെള്ളിവെളിച്ചത്തിന്റെ
ബാക്കി രാവിന്നു സമ്മാനിച്ചു സൂര്യൻ
മടങ്ങും ഉത്തര ദക്ഷിണങ്ങളെ
മുടങ്ങാതെ കിരണങ്ങളെത്തിക്കാൻ.

പകൽ ചെയ്തതെല്ലാംആവർത്തിക്കുന്നു
നിശബ്ദതയിൽ ഒന്നുമേ കാണാതെ
ചെവിയോർത്തു കിടക്കും മയക്കത്തിൽ
കെട്ടടങ്ങും ശാന്തമാം കിടക്കയിൽ.

പകലിന്റെ ബാക്കിയായ രാത്രിയിൽ
സ്വപ്നം പൂക്കും മനസ്സിന്റെ ശാന്തിയിൽ
ഉള്ളിലൊരു മഹാസമ്മേളനത്തിൽ
ഹൃദയത്തുടിപ്പിനെ നിയന്ത്രിച്ചു -
മസ്തിഷ്കത്തിനവധി കൊടുക്കുന്നു
നിദ്രയെന്ന നീണ്ടൊരു വിശ്രമത്തിൽ.





up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-07-2017 01:38:24 PM
Added by :Mohanpillai
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :