ചന്ദനം മണക്കുന്ന രാത്രി - തത്ത്വചിന്തകവിതകള്‍

ചന്ദനം മണക്കുന്ന രാത്രി 

ചന്ദനം മണക്കുന്ന രാത്രി
ചന്ദ്രിക ചിരിക്കുന്ന താരരാത്രി
നിലാവിൻറെ പുടവയിൽ തെളിഞ്ഞു മാഞ്ഞു
നിനവിൻറെ കുളിരുള്ള പൊൻകിരണം
ചന്ദനം മണക്കുന്ന രാത്രി
ചന്ദ്രിക ചിരിക്കുന്ന താരരാത്രി
പട്ടുടയാടചുറ്റി പാട്ടുപാടും
രാത്രിയാം പെണ്ണിനു ചൂടുവാനായ്
സ്വപ്ന സുന്ദരി വനജോത്സ്ന കൊണ്ടു വന്നു
താരിളം മുല്ലപ്പൂ കൊരുത്ത മാല്യം
ചന്ദനം മണക്കുന്ന രാത്രി
ചന്ദ്രിക ചിരിക്കുന്ന താരരാത്രി
അനിലൻറെ കൈകളാലെ തൊട്ട നേരം
അടിമുടി പൂത്തൊരു പാരിജാതം
ആ ശ്വേത പുഷ്പങ്ങളാലൊന്നു തീർത്തു
അനംഗൻറെ പ്രിയതരമാം ചാരു ബാണം
ഒരുദർഭമുനകൊണ്ടാ വനകന്യ പോൽ
ഒരുവേള നിന്നെ ഞാനും തിരിഞ്ഞു നോക്കി
ചന്ദനം മണക്കുന്ന രാത്രി
ചന്ദ്രിക ചിരിക്കുന്ന താരരാത്രി


up
0
dowm

രചിച്ചത്:
തീയതി:11-07-2017 04:39:27 PM
Added by :Poornimahari
വീക്ഷണം:212
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :