..വിഷക്കനി..
കടപുഴക്കിയെറിയുന്നു
വിഷക്കനി
കുടുംബ വൃക്ഷങ്ങള്‍
കൊടും കാറ്റുപോലെ..
കാണുന്നില്ല ഒരു സ്ത്രീതന്‍ രോദനവും
വിശപ്പിന്റെ വിളിയും..
മുണ്ട് മുറുക്കിയുടുത്തവര്‍
പട്ടിണി കോലങ്ങള്‍
അസ്ഥിപഞരങ്ങള്‍തന്‍
പ്രതിച്ഛായ മാതിരി ..
നെഞ്ചകം പൊട്ടിക്കരഞ്ഞു
തീര്‍ക്കുന്നു തന്‍ ജീവിതം..
ഒരുപിണി കയര്‍ തുമ്പില്‍
തൂങ്ങിയാടുന്നു പട്ടിണി കോലങ്ങള്‍..
വിങ്ങിക്കരയുന്നോരായിരം കുടുബിനി
വറ്റിച്ചെടുത്താല്‍ ആ കണ്ണുനീരോക്കെയും
കറിക്കുപ്പു വാങ്ങാതെ
കാര്യം കഴിഞ്ഞിടാം..
കുടിയന്‍ കുടിച്ചു മുടിക്കുന്നു
തന്‍ കുടിലും കുടലും
കൂസലില്ലാതെയാ..
കുടവയര്‍ നിറക്കുവാന്‍..
അരിയില്ല ഒരുമണി അത്താഴകഞ്ഞിക്കു
റേഷന്‍ കടയില്‍ ക്യു നില്‍ക്കുവാന്‍
കുടിയന് കുഴി മടി !
വിഷക്കനി വാങ്ങുവാന്‍ മുന്നിലുണ്ട്
നേരം വെളുത്താല്‍
ക്യുവില്‍ മുന്നിലുണ്ട്..
ലഹയരിയില്‍ തെറ്റുന്നു
നീയന്ത്രണം, തീരുന്നു
ജീവിതം വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍
ഒരായിരം..
ബലിയാടാവുന്നു അമ്മയും
മക്കളും..
അര്ധാരത്രിക്കുള്ള പേക്കിനാക്കള്‍
മദ്യ ഗന്ധം അവള്‍ക്കു പകര്‍ന്നു നല്‍കി..
കടപുഴക്കിയെറിയുന്നു
വിഷക്കനി
കുടുംബ വൃക്ഷങ്ങള്‍
കൊടും കാറ്റുപോലെ..
കുടിച്ചു മുടിക്കുന്നു കുടിലുകള്‍..
വിറ്റു തുലയ്ക്കുന്നു...
കെട്ടുതാലിയും ഓട്ടുപാത്രങ്ങളും
തുടച്ചു മാറ്റുന്നു....
സീമന്ത രേഖയില്‍ ചാര്‍ത്തിയ സിന്ദൂരം
വിറ്റു തുലയ്ക്കുന്നു
കൂട പിറന്നോളെ
ഭാര്യയെ, മക്കളെ
ഒരുകുപ്പി മോന്തുവാന്‍ മാത്രമായി..
കച്ചവട ചരക്കുകള്‍ മാതിരി..
രാപ്പകല്‍ വ്യെത്യസമില്ലാതെ
കുടിച്ചു മുടിക്കുന്നു
കുടിലുകള്‍ ഒരുപാടു..
തെയ്ക്കെപുറത്തു മാവ് മുറിക്കുമ്പോള്‍
പൊട്ടുന്നു കുപ്പികള്‍ പിന്നാമ്പുറത്ത്
ധക്രിതിയായി..
നിശബ്ദതപോലും നിശബ്ദമായി ഉറങ്ങുപോള്‍
അട്ടഹസിച്ചു ഒഴുകുന്നു വിഷക്കനി
കുടിലുകള്‍ തകര്‍ത്തു കുടുംബ വൃക്ഷങ്ങള്‍
പിഴുതെറിഞ്ഞു..
സ്മരിക്കുന്നില്ല ഗുരുവിന്‍ വാക്കുകള്‍
വിഷവും വിഷമവും
വിഷയമാല്ലര്‍ക്കുമേ..
ഉയിര്‍ത്തെഴുന്നേല്‍ക്കൂ
പ്രിയരേ - കുടുംബ വൃക്ഷങ്ങള്‍
കടപുഴക്കുന്ന ഈ രാക്ഷസര്‍ക്കെതിരെ
വിഷക്കനിക്കെതിരെ..
ഈ മഹാ ശാപത്തിനെതിരെ.
സ്മരിക്കൂ മനുവിന്‍ സ്മൃതി
"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത:
യത്രിതാസ്തു ന പൂജ്യന്തേ സര്‍വ്വാ സ്തത്രാഫല: ക്രിയാ"
Not connected : |