യാത്രകള്‍  - തത്ത്വചിന്തകവിതകള്‍

യാത്രകള്‍  

നനഞ്ഞു പിഞ്ഞിയ ഇഴ തൂര്‍ന്ന തോര്‍ത്ത്‌ ...
ഇന്നലെകളിലെക്കുള്ള ഒളിഞ്ഞു നോട്ടം
വേവലാതി പൂണ്ട ഒരമ്മകണ്ണുകള്‍ ..
നടന്നളന്നു തീര്‍ന്ന ചെമ്മണ്‍ പാതകള്‍ ..

കാറ്റു കൊണ്ട് പോയ നനഞ്ഞ ഓര്‍മ്മകള്‍
പനികാഴ്ചകള്‍ ..നീളന്‍ വരാന്തകള്‍ ...
അതിര്‍ത്തികള്‍ ഊതിയകറ്റിയ ചൂട്കാപ്പി ചിരികള്‍ ..
ഒപ്പം അഴിഞ്ഞു പോയ സാരിത്തലപ്പുകള്‍ ..
വിവശമായ ദരിദ്ര നോട്ടങ്ങള്‍ ..പൂപ്പലിന്റെ മണം..
അകലെ നിന്നും ഹൃദയങ്ങളിലേക്ക് അവര്‍ ചൂളം വിളിച്ചു കൊണ്ട് അവര്‍ കടന്നു വരുന്നു
ചെറിയൊരു താളത്തോടെ ...


up
0
dowm

രചിച്ചത്:bincy Mb
തീയതി:28-03-2012 01:15:05 PM
Added by :BINCY MB
വീക്ഷണം:220
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :