അവൾ - തത്ത്വചിന്തകവിതകള്‍

അവൾ 

അവൾ

നനഞ്ഞ മയിൽപീലിയായ് കൂമ്പിയേവം നയനങ്ങൾ
പതുക്കെ പിന്നെയാ ഗ്രീഷ്മ ഹൃദയമേകാന്തം മൊഴിഞ്ഞു
മെല്ലെ വീശും കാറ്റിൽ ഞാൻ കുളിരുന്നു
നേർത്ത മഞ്ഞിൻ കണികകളെന്നെ നനക്കുന്നു

നഷ്ടമോതുന്നെന്നിലെ നിറങ്ങൾ വൃഥാ
മായുന്നവ നിൻ ചക്രവാളത്തിലൊരിടം മാത്രം
ഉലയുന്നൂ ഞാനേകാന്ത നിമിഷങ്ങളിനിയു-
മുരുകാം വെറുമൊരു സാലഭഞ്ജികയായ്

………..

മെല്ലെ പടരെ ശ്യാമഘട്ടങ്ങളാശാന്തിയിൽ
ചെവിയോർത്തു ഞാനാ മൃദുസ്വനം മന്ദം
സാന്ത്വനമായ്‌ തഴുകാൻ കൈയുയർത്തവേ
തകർന്നു പളുങ്കായതെൻ രൂഢ സ്വപ്നം മാത്രം

---


up
0
dowm

രചിച്ചത്:റസാഖൻ
തീയതി:16-07-2017 11:20:41 AM
Added by :Razakkan
വീക്ഷണം:220
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :