സമൂഹം ഒളിവിൽ
എന്തെല്ലാമുണ്ടങ്കിലും
അറിയാതെ ചോദിച്ചുപോകും
ഇത്തിരി പുഞ്ചിരിയാകാം
ഇത്തിരി സ്നേഹമാകാം.
ശബ്ദമില്ല്ലാത്ത ജീവിതം
ചിന്തയില്ലാത്ത ജീവിതം
വെറുതെയൊരടിപൊളി-
യെന്നു ള്ള ചിന്തകളിൽ
ചെറുപ്പത്തിന്റെ ലോകം
നഗരങ്ങളുടെയൊഴുക്കിൽ.
ഒന്നും കിട്ടാതെയലയും
പഴമ,വീട് വിട്ടമ്പലത്തിൽ
ദീപാരാധനയിൽ മുഴുകിയും
പള്ളിമണിമുഴക്കമാസ്വദിച്ചും
ഇത്തിരി ചിന്തയുമായ് വേദി വിട്ടു--
മുറ്റത്തെ പച്ച പുൽ തകിടിയിലും
മണൽ പരപ്പിലുംഅല്പം സ്വൈരത്തിൽ.
ഒറ്റപ്പെടുത്തലുകൾ മറികടക്കാൻ
മനുഷ്യന്റെ ആധുനികരൂപങ്ങളെല്ലാം
സ്ത്രീയും പുരുഷനും യുവത്വവും
ചെറുപ്പവും വലിപ്പവും വയസ്സരും
സമൂഹത്തിലെ ഏകാന്ത ദുഃഖത്തിൻ
പരാജയം വിളിച്ചറിയിക്കുന്നു
Not connected : |