വാല്മീകമില്ലാതെ,
ഏകാന്തതയിൽ,ശൂന്യതയിൽ,
എഴുതുമ്പോൾ മറക്കുമെല്ലാം
മനസ്സിനു ചാഞ്ചല്യമില്ലാതെ
കടലാസ്സിൽ പേനകൊണ്ടു
കവിത യൊരുക്കുമ്പോൾ
ഒന്നുമോർക്കാതെ ഏകാഗ്രതയിൽ.
സ്വന്തമായൊരു സ്വപ്നലോകത്തിൽ
ആ നിമിഷങ്ങളിലെ ശ്വാസങ്ങൾ
വാല്മീകമില്ലാത്ത ശാന്തതയിൽ
അനശ്വരതയുടെ ഏകാന്തലോകത്തിൽ,
കലയിലെ ജീവിതം,തൊഴിലിലെ ജീവിതം
ആസ്വാദനത്തിലെ അനർഘ നിമിഷങ്ങൾ
പ്രാർത്ഥനയില്ലാതെ, പ്രവാചകനില്ലാതെ
സ്വന്തമായസൃഷ്ടിയിലെ ആത്മനിർവൃതിയിൽ.
Not connected : |