കണ്ണുനീർ പ്രതിമ..... - തത്ത്വചിന്തകവിതകള്‍

കണ്ണുനീർ പ്രതിമ..... 

നിത്യേന കണ്ണുനീർ മാത്രമൊഴുക്കി നീ
പട്ടിണിക്കോലമായ് മാറിയെന്നോ..
നേദ്യച്ചോറുണ്ട കാലം മറന്നെന്നോ
നേദിക്കാനാരും വരില്ലെന്നോ
കണ്ണുനീർവറ്റിയ കറുത്ത ജന്മങ്ങളെ
പുച്ഛിച്ചകാലം കഴിഞ്ഞുവെന്നോ.
നിന്നെ നോക്കിയാൽ പോലും
അയിത്ത മെന്നോതിയ,
ഹിംസ്ര ജന്മങ്ങൾ മരിച്ചുവെന്നോ.
കാലം നിനക്കായ് കരുതുമീ നേദ്യച്ചോർ..
കണ്ണുനീരാൽ നീ കുഴച്ചുതിന്നൂ.
___അർജുൻ കൃഷ്ണൻ


up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:11-08-2017 08:34:45 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)