മാറ്റത്തിന് ചിന്തിക്കുമ്പോള്‍ - തത്ത്വചിന്തകവിതകള്‍

മാറ്റത്തിന് ചിന്തിക്കുമ്പോള്‍ 


ചിതകളെരിയുകയാണീ ക്ഷിതിയില്‍
സംസ്‌കാരത്തിന്‍ ചിതകള്‍!
ചോരകള്‍ വാര്‍ന്നു കിടക്കുകയാണീ
മഹിയില്‍ മാനവ സ്‌നേഹം!
മുഖകമലങ്ങളില്‍ പുഞ്ചിരി വഴിയാ,
കണ്‍കളില്‍ കരുണകള്‍ നിറയാ!
പുകയുകയാണു മനസ്സുകളില്‍ വന്‍
പകയുടെ വഹ്നിക്കുഴികള്‍!
ചങ്ങലപൊട്ടിച്ചലറുകയാണേ
മതാന്ധതയുടെ കുറുനരികള്‍!
ചതിച്ചു കൊല്ലാനൊരുങ്ങി നില്‍പ്പാ
ണടുത്തവര്‍ ഹാ! ദുരിതം!
വാടിയിലെ ചെറുകുസുമങ്ങള്‍ പോല്‍
വിലസും പെണ്‍പൈതങ്ങള്‍
വാടുകയാണു ചെകുത്താന്‍മാരുടെ
കെണിയില്‍, കാമക്കലിയില്‍!
നുരയും സുരയാല്‍ സിരകളിലാകെയു-
മാര്‍ദ്രത വറ്റിയ യുവത,
പരതുകയാണവരിനിയും രതിയും
മദിരയുമടിപൊളി ധരയും!
കരയുകയാണു പിതാക്കള്‍ കുടിലില്‍
മാതാക്കള്‍ ദുരിതത്തില്‍,
ആശ്രയമില്ലാതനുദിനമവരും
കദനക്കടലിന്‍ നടുവില്‍
മനസ്സുകള്‍ നന്നാക്കിടുകില്‍ മഹിയുടെ
മുഖത്തിനെന്തൊരു ചന്തം!
സനാതനപ്പൊരുള്‍ നിറയും ജീവിത
മാകെയുമെഴുമാനന്ദം!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:15-08-2017 06:47:59 PM
Added by :Kabeer M. Parali
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :