നീ ധീര! നീ ധീര!
നാണിച്ചു നി്ല്‍ക്കുവതെന്തിന്നു, ലോകത്തെ
നേരിട്ടു കൊള്ളുക ധീരം, സഹോദരീ
പാരിതിലാര്‍ക്കും പണയപ്പെടുത്തുവാ-
നായുസ്സു കിട്ടിയോളല്ല നീ, ഹീനയും!
കണ്ണീരു കൊണ്ടല്ല, മൗനവല്മീകത്തി-
നുള്ളിലൊളിച്ചല്ല ജീവിതം പോക്കേണ്ടു
എന്തും സഹിക്കുവാനുള്‍ക്കരുത്തുള്ള നീ
യെന്തിന്നു ഗദ്ഗദക്കായലില്‍ മുങ്ങണം?!
സത്യമാണാര്‍ദ്രതവറ്റിയ, കന്മഷ
ചിത്തങ്ങള്‍ നിന്‍ചുറ്റുമുേണ്ടറെ, പൂത്തുല-
ഞ്ഞാടുന്ന നിന്റെ കനവുകളോരോന്നു-
മോടയില്‍ തള്ളിയാഹ്‌ളാദിക്കും കശ്മലര്‍!
എങ്കിലുമുണ്ടു സഹോദരീ നിന്നെയും,
നിന്റെ പവിത്രജന്മത്തെയും മാനിക്കു-
മെത്രയോ പുണ്യമനസ്സുകള്‍, നിന്നിലെ-
യമ്മയെ, പുത്രിയെ, ഭാര്യയെ വാഴ്ത്തുവോര്‍!
നീ കരഞ്ഞാലൊപ്പം കണ്ണീരു വീഴ്ത്തുവോര്‍
നിന്‍ നൊമ്പരത്താലുറക്കമൊഴിക്കുവോര്‍
ഉണ്ടവര്‍ക്കെന്നുമാ ജീവതത്തില്‍ നന്മ-
യുണ്ടായിക്കാണുവാനാശയാശംസകള്‍!
ഭീതി നരകമാ, ണാപതിക്കായ്ക നീ
ധീയായിരിക്ക്‌ട്ടെ വീഥിയില്‍ പാഥേയ,-
മായതു നല്‍കിടുമൂര്‍ജ്ജത്തൊടാര്‍ജ്ജവം
കാട്ടുക, ലോകത്തെ നേരിട്ടു കൊള്ളുക.
ആകാരമായ്‌ക്കോെട്ട മാന്‍പേടയായിടാ,-
മാക്കരങ്ങള്‍ പക്ഷെ, ശക്തമാണോര്‍ക്കുക!
ദുര്‍ബലയല്ല, ചപലവികാരങ്ങ-
ളാര്‍ക്കും ഗുണമല്ല, നീ ധീര! നീ ധീര!
ആരോ പറഞ്ഞു പഠിപ്പിച്ചതാണു, നീ
പോരാത്തജന്മമാണെന്നും, ഹതയെന്നും,
നീ കരയേണ്ടവള്‍, താഴേണ്ടവള്‍, ക്ഷമാ-
പൂര്‍വമെല്ലാം സഹിക്കേണ്ടവളങ്ങനെ!
പൊള്ളാണതൊക്കെയും, നിന്‍ശുദ്ധ സ്വത്വത്തെ
തള്ളുവാനാകെയടക്കിഭ്ബരിക്കുവാന്‍
കാമാര്‍ഥമോഹികള്‍ തീര്‍ത്ത നിയമങ്ങ,-
ളാമങ്ങള്‍, പൊട്ടിച്ചെറിയുക സര്‍വതും.
നിന്റെ ശിരസ്സും കഴുത്തിന്‍ മുകളിലാം
നിന്‍നെഞ്ചകത്തും തുടിക്കും ഹൃദയമാം
നിന്‍ സിരതോറുമൊഴുകുന്നതോര്‍ക്ക നീ
നീരല്ല, ചോന്നനിണം തെന്ന, യാകയാല്‍,
നേരിട്ടുകൊള്ളുക ധീരമീ ലോകത്തെ
നേരിനെ മാനിക്കുമെന്റെയാശംസകള്‍!
പൊട്ടിച്ചു മാറ്റുക മൗനവല്മീകത്തെ
കിട്ടേതൗദാര്യമല്ല, അവകാശങ്ങള്‍!
Not connected : |