ആത്മ മന്ത്രം
ഇനിയാരേകുമൊരു നായകത്വം
ഇനിയാരേകുമൊരു നേതൃത്വം
പിന്നിയകലുമീ ഇഴകളെ
കോർത്തിണക്കിയൊന്നു
നേരെയാക്കുവാൻ.....
മത ജാതി ഭേതങ്ങൾക്കതീതമായി
ഭാരതമെന്ന നാമമോന്ന്വർഥമാക്കി
നിർത്തുവാൻ....
ഇനിയാരുണ്ടിവിടമൊന്നുണർത്തു
പാട്ടായ് മാറുവാൻ...
ഇനിയാരുണ്ടിവിടമൊന്നു മാറ്റമേകി
നയിക്കുവാൻ...
ചുവപ്പു പരക്കുമീ പവിത്രമണ്ണൊന്നു
ശുചിയാക്കി മാറ്റുവാൻ ...
കറുപ്പ് തൂങ്ങുമീ മനസ്സുകളൊന്ന്
കറയറ്റതാക്കുവാൻ....
ഇനിയില്ലൊരു ദൈവ ദൂദ പിറവിയും
ഇനിയില്ലൊരു മഹാ അവതാരവും
ഭിന്ന മനസ്സുകളൊന്നാക്കുവാൻ
ഹീനമീ കാലത്തെ ശുദ്ധമാക്കുവാൻ...
ഇനിയാരേകുമൊരു നായകത്വം
ഇനിയാരേകുമൊരു നേതൃത്വം
പിന്നിയകലുമീ ഇഴകളെ
കോർത്തിണക്കിയൊന്നു
നേരെയാക്കുവാൻ.....
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|