സഞ്ചാരിയാകുക - വിവര്‍ത്തനം
നീ സഞ്ചാരിയാകുക;
അറിവും വിവേകമുള്ളവന്‍ ഒരിടത്തു തന്നെ
ചടഞ്ഞിരിക്കേണ്ടവനല്ല
അതിലൊരു ഗുണവുമില്ല!
യാത്ര ചെയ്യുക;
നിന്നെ പിരിഞ്ഞു പോയവര്‍ക്ക് പകരം
പലരേയും നിനക്കു കണ്ടെത്താം
പരിശ്രമിക്കുക; ജീവിത മാധുര്യം അധ്വാനത്തിലാണ്!
കെട്ടിക്കിടക്കുന്ന വെള്ളം
ദുഷിച്ചു പോയേക്കാം,
ജലം ഒഴുകിക്കൊണ്ടിരിക്കണം;
ഒഴുകുന്ന ജലത്തിനാണ് വിശുദ്ധി!
ഗുഹവിട്ടിറങ്ങാത്ത സിംഹങ്ങള്‍ക്ക്
ഇരകളെ ലഭിക്കില്ല;
വില്ലില്‍ നിന്ന് തെറിച്ചു പോകുന്നില്ലെങ്കില്‍
അമ്പുകള്‍ ലക്ഷ്യം പ്രാപിക്കുന്നതെങ്ങനെ?!
സൂര്യന്‍ സഞ്ചരിക്കുമ്പോഴാണ് മനുഷ്യന്
ഗുണമായിത്തീരുന്നത്
ആകാശ വീഥിയില്‍ അനങ്ങാതെ കത്തിനില്‍ക്കുന്ന
സൂര്യനോടാര്‍ക്കാണ് പ്രിയം തോന്നുക?!
മണ്ണിനുള്ളില്‍ കിടക്കുവോളം
സ്വര്‍ണ്ണവും വെറും മണ്ണു തന്നെ!
കാട്ടിനുള്ളില്‍ നില്‍ക്കുവോളം
ചന്ദനം ഒരുവിറകുമരം മാത്രം!
സ്രോതസ്സു വിട്ട് യാത്ര ചെയ്ത
തങ്കത്തിനാണ് മൂല്യം ലഭിക്കുന്നത്!
കാടുവിട്ടിറങ്ങുമ്പോഴാണ് ചന്ദനം
സ്വര്‍ണ്ണ സമാനം അമൂല്യമാകുന്നത്!
(പ്രമുഖ പണ്ഡിതന്‍ ഇമാം ശാഫിഈ രചിച്ച അറബിക്കവിതയുടെ ആശയ വിവര്‍ത്തനം)
Not connected : |