മണ്ണിര :- - തത്ത്വചിന്തകവിതകള്‍

മണ്ണിര :- 

മണ്ണിര :-

കാൽച്ചുവട്ടിലെ മണ്ണിലേക്കാഴ്ന്നിറങ്ങിയ
വേരുകൾ മാന്തിനോക്കിയാൽ കാണാം.,

അതിനെയൊരു ചൂണ്ടലിൽ കൊരുക്കണം
ഹൃദയവും തലച്ചോറുമൊരുമിച്ചു -
കൊരുത്തൊരു ചൂണ്ടൽ !

ചുണ്ടുരുമ്മിയിരിക്കുന്നൊരു
ഇണമീനുകളുടെ ഇടയിലേക്കിടണം..

പെൺമീനിനെയുപേക്ഷിച്ചു വരുന്ന
ആൺമീനിന്റെ കണ്ണിൽ
തറഞ്ഞ ചൂണ്ടലെടുത്തു മാറ്റണം..

കണ്ണിലെ പ്രണയരക്തം
കഴുകിക്കളയണം..

പിന്നെ...
മുഴുമിക്കാനാവാതെ പോയൊരു
ചുംബനത്തിന്റെ രുചി
തിന്നു വിശപ്പടക്കണം..


up
0
dowm

രചിച്ചത്:
തീയതി:22-08-2017 04:30:46 PM
Added by :D.DEEPU
വീക്ഷണം:372
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me