കന്നിവിള        
    തുടക്കം പിഴച്ചാൽ  സർവ്വം  പിഴെച്ചെന്നു
 തുടക്കം പിഴചോർ പലർ പറഞ്ഞറിഞ്ഞിട്ടുണ്ട് 
 തുടക്കം പിഴച്ചോർ പിന്നേ മവർ  മടിക്കാതെ
 തുടക്കം പിഴച്ചോരാ ണെന്നു മവർ  നടിക്കാതെ   
 ഒടുക്കം  മികച്ചോര വരയായതും ഞാനറിഞ്ഞിട്ടുണ്ട് 
 
 ഇത്തുടക്കത്തിലൂടെയെന്റെയീയേകാന്തത  മാറ്റണം 
 ഇത്തുടക്കത്തിലൂടെയെനിക്കൊന്നുപിന്നോ ട്ടോടണം 
 ഇത്തുടക്കത്തിലൂടെയെനിക്കിരുളിലൊളിച്ചഎൻപ്രിയരെ തിരയണം 
 ഇത്തുടക്കത്തിലൂടെയെന്റെയീമൂകവിഷാദത്തെ പറഞ്ഞയക്കണം 
 ഇത്തുടക്കത്തിലൂടെയെനിക്കെന്റെസ്വപ്ന ങ്ങൾക്കുപുതുചിറകുമുളപ്പിയ്ക്കണം 
 ഇത്തുടക്കത്തിലൂടെയെയെനിക്കൊരുപുതുചുറുകരുത്തുണ്ടാക്കിയെടുക്കണം 
 
 വേട്ടയാടുന്ന ചെന്നായയാം  ദുഷ്ചിന്തകളെയെനിക്ക് തല്ലിയൊടിക്കണം 
 വേട്ടയാടുന്ന കൊടുംകാടാം  നഷ്ടബോധങ്ങളെനിക്ക്  പിഴുതെറിയണം
 വേട്ടയാടുന്ന ദുർഗന്ധംവമിക്കുന്ന ഭൂതചിന്തകളെയെനിയ്ക്കു കുഴിവെട്ടിമൂടണം
 വേട്ടയാടുന്നവരാരും പാർക്കാത്ത ഭാവനമാക്കണമെനിയ്ക് എൻ മനസ്സിനെ  
  
 
 ഈവെള്ള സ്ഫടിക പ്രതലത്തിൽ ഒരോന്നു കൊത്തിവെക്കണമവ 
 ഈ"വാക്യത്തിലെ" കൊച്ചുമഹാകവിയായികൊണ്ടിരിക്കുന്ന  
 കൂട്ടുകാരോടൊത്തൊന്നു പങ്കുവെച്ചതിൽ നോക്കിയിരിക്കണം 
 കൂട്ടുകാരാക്കാൻ അപരിചിതരാം പുതുപദസുഹൃത്തുക്കളെ കണ്ടെത്തണം 
 ചിന്തയിലാരൊക്കെ കാലങ്ങളായിയുറങ്ങികിടപ്പുണ്ടെന്നെനിക്കറില്ല 
 ചിന്തയിമയങ്ങികിടക്കുന്നവിളിച്ചലറിയുന്നവരെയൊക്കെയൊന്നുണർത്തണം
 
 പോയിവരട്ടെ എന്ന് പറഞ്ഞു മടങ്ങായാണിപ്പോൾ
 പോയ് വരൂ എന്ന് മറുപടി കേട്ടതായി കരുതി ഞാൻ 
 പോയ് വരുന്നു ഞാൻവീണ്ടുംകണ്ടുമുട്ടുന്നതിനായി    
 
 
 
 
 
      
       
            
      
  Not connected :    |