ദൈവം മേൽജാതിയോ? - തത്ത്വചിന്തകവിതകള്‍

ദൈവം മേൽജാതിയോ? 

1. ദൈവം മേൽജാതിയോ?
പഞ്ചവടം ചാർത്തിയ ബ്രാഹ്മണ കണ്ഠങ്ങളിൽ നിന്നുയർന്നാലേ മന്ത്രങ്ങൾ ദേവമന്ത്രങ്ങളാവൂ? സ്തുതികൾ ദേവസ്തുതികളും? അർച്ചന ദേവാർച്ചനയും?
ചണ്ഡാലന്റെ സ്തുതി തെറിപ്പാട്ടൊ? മന്ത്രങ്ങൾ ഭര്ത്സനമോ? കീഴാളന്റെ നിവേദ്യം വിഷച്ചോറോ?
ശൂദ്രർക്കും ദളിതർക്കും ഗർഭഗൃഹവും സക്രാരിയും തീണ്ടാപാടകലങ്ങളിൽ: ദൈവങ്ങൾക്ക് കറുത്തയാംഗുലീസ്പർശം അസഹ്യമാകുന്നതെങ്ങനെ? ദൈവം മേൽജാതിവാദിയോ?
അപ്പവും വീഞ്ഞും പുരുഷകരസ്പർശത്താൽ ദൈവശരീരരക്തങ്ങളാകുന്നു. സ്ത്രീകര സ്പർശമശുദ്ധമാക്കുമത്രേ! ദൈവം പുരുഷാധിപത്യവാദിയോ?


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ. വർഗീസ്
തീയതി:24-08-2017 08:05:48 PM
Added by :profpa Varghese
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me