കീഴാളജീവൻ  കവർന്നെടുത്തു  - തത്ത്വചിന്തകവിതകള്‍

കീഴാളജീവൻ കവർന്നെടുത്തു  

കീഴാളജീവൻ കവർന്നെടുത്തു

ഭൂഖണ്ഡമഞ്ചും തിരഞ്ഞലഞ്ഞു; കായലുമാറുംഞാൻനീന്തി നീന്തി, ദൈവഗേഹങ്ങൾ ഞാൻനേരിൽ കണ്ടു; ആൾദൈവങ്ങളനേകരുണ്ട്, കല്ലുംകുരങ്ങനും മാനുജനും, പേടിപ്പെടുത്തുന്ന മൂർത്തികളും, ഈശ്വരന്മാരായി വാണിടുന്നു. .
ദൈവങ്ങളോതിയ ഗ്രന്ഥങ്ങളിൽ ദേവപ്രമാണങ്ങൾ വേറെയാണ്. സത്യവും നീതിയും വേറെ വേറെ, മോക്ഷവഴികളും വേറെ വേറെ, ഏതാണ്ശെരി യെന്നാർക്കറിയാം?
ശൈലാതലങ്ങൾ കേറിറങ്ങി, കുന്നും കുഴിയെല്ലാം താണ്ടി മെല്ലെ. യാഗവേദികൾ പുരോഹിതന്മാർ, അമ്പലവാസിയുമച്ഛൻമാരും, പുണ്യാശ്രമങ്ങൾ കന്യാസ്ത്രീകൾ : മേലാള കീഴാള തട്ടുകളും തോട്ടുകൂടായ്മയുമക്രോശവും തീണ്ടികൂടായ്മയുണ്ടെല്ലിടത്തും.
ഈ ലോക വ്യാപാര രീതികളിൽ, സ്വാർത്ഥത മാത്രമേ സത്യമുള്ളൂ, നീതിധർമ്മകളൊന്നുമില്ല, കള്ളവുംചതിയു൦കൊലയുംതന്നെ. ശക്തരശക്തരെത്താഴ്ത്തീടുന്നു, ചൂഷണം ചെയ്തു വിരാജിക്കുന്നു. കാപട്യബുദ്ധിയിലഗ്രഗണ്യോ- രജ്ഞരെയങ്ങുമെതിച്ചിടുന്നു.
നന്മകളെങ്ങുമില്ലൊട്ടുതാനും, നീതിപീഠങ്ങളെല്ലാം തന്നെ വെള്ളപൂശിയകാപട്യമാണോ? തുട്ടും സ്വാധീനവുമുള്ളവർക്കേ, കേസ് ജയിച്ചിടാനൊക്കൂ നൂനം. കീഴാളർക്കെന്നും കാരാഗൃഹങ്ങൾ നിർദ്ധനർക്കെന്നുമതേവിധികൾ.
രാവിന്റെ നീല നിഴലുകളിൽ, കാറുന്ന സത്യങ്ങൾ തേടിപ്പോയി, വായുപ്രവാഹച്ചി റകുകളിൽ, ചേരികളെല്ലാം കേറിറങ്ങീ, മേലാളസ്വപനങ്ങൾക്കായെന്നുമേ, കീഴാളജീവൻ കടഞ്ഞെടുത്തു. രോഗങ്ങളിലിഴഞ്ഞിഴഞ്ഞു, പേമാരിയിലങ്ങാശ്വാസംനിൽക്കും, . വേദനയാറ്റിക്കുടിൽ ത്തറയിൽ നെഞ്ചു പൊള്ളിക്കരഞ്ഞിടുന്നു. കണ്ണുകലക്കും കാഴ്ചകണ്ട്, ചക്രവ്യൂഹക്കുരുതി കണ്ടു ജീർണ്ണം പിടിച്ച ഗ്രാമങ്ങളിൽ, നീതിമൃഗത്തിന്റെ ക്രൗര്യം കണ്ടു, കാലം ചവിട്ടിയരച്ചിടുന്ന, ശൂലമുനയിൽ കഴിയുന്നൊരാ ചോരനുരയും കുടിലുകളിൽ. സാക്ഷിയാകു൦ ഞാനെരിഞ്ഞീടട്ടെ. .


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ. വർഗീസ്
തീയതി:24-08-2017 08:08:47 PM
Added by :profpa Varghese
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me