ഞാനും നീയും.....
നിന്നെ ഞാന്‍ അറിയുന്നു സുഹൃത്തെ,
പക്ഷെ നാമിന്ന് എത്രയോ അകലെയാണ്,
ദൂമിക്കും നക്ഷത്രങ്ങള്‍ക്കുമിടക്കെന്നപ്പോലെ.
നമ്മുടെ ഹൃദയങ്ങള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ സ്ഥിതിചെയ്യുന്നു,
നീ ജീവിതത്തെ കുറിച്ച് എന്നോട് സംസാരിക്കുമ്പോഴേക്കും,
ഞാനാ മരണത്തില്‍ അലിഞ്ഞുപോയിരുന്നു.
നിന്റെ ആശയങ്ങള്‍ എത്ര വിചിത്രവും രസകരവുമാണ്.
നിന്റെ കൂടെയുള്ള വസ്തുകള്‍ക്കെല്ലാം നീ ജീവന്‍ നല്‍കുന്നു.
അവ നിന്നോട് സംസാരിക്കുകയും, നിന്നെ വിട്ട് അകന്നുപോകുമ്പോള്‍ മരിക്കുകയും ചെയ്യുന്നു.
നീ നിന്റെ കണ്ണുനീര്‍കൊണ്ട് ജീവിതത്തെ കഴുകുന്നു,
പക്ഷെ ഞാനെന്റെ കണ്ണുനീരില്‍ മുങ്ങിപോകുന്നു.
നിന്റെ ദുഃഖങ്ങളെല്ലാം സുഹൃത്തുകള്‍ക്ക് നില്‍ക്കി നീ സ്വയം സ്വാന്തനം കണ്ടെത്തുന്നു,
പക്ഷെ ഞാനെന്റെ സന്തോഷം അവര്‍ക്ക് നല്‍കി സ്വയം വേദനിക്കുന്നു.
ഞാനാ മരവിച്ച മഞ്ഞുമലകളിലെവിടെയോ ഉറങ്ങി കിടക്കുമ്പോള്‍,
വസന്തത്തിന്റെ താഴ്വരയില്‍ നിന്നുകൊണ്ട് നീ എന്നെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു.
വിഫലമായിപോയ നിന്റെ വിളികള്‍ ഞാനെപ്പോഴോ കേട്ടിരുന്നു.
എങ്കിലും നീ തിരിച്ചുപോവുക.
വസന്തം നിനക്കായ് കാതിരിക്കുന്നു.
പക്ഷെ, ഒന്നുമാത്രം നീ അറിയുക,
നിന്നെ ഞാന്‍ അറിയുന്നു.
നിന്റെ സ്വപ്നങ്ങളേയും, നിന്റെ നൊമ്പരങ്ങളേയും.
പക്ഷെ, നാം തമ്മിലുള്ള അകലം ദൂമിക്കും നക്ഷത്രങ്ങള്‍ക്കുമിടക്കെന്നപ്പോലെ,
അത്ര അകലെ.
Not connected : |