മറക്കാനാകില്ല പ്രണയമേ .. - പ്രണയകവിതകള്‍

മറക്കാനാകില്ല പ്രണയമേ .. 

പിരിയാം എന്നു ഞാൻ ചൊല്ലിയെങ്കിലും ,
പിരിയാതിരിക്കാൻ ഞാൻ പ്രാർഥിച്ചു.
മറക്കാം എന്നു ഞാൻ ചൊല്ലിയെങ്കിലും ,
മറക്കരുതേ എന്നു ഞാൻ പ്രാർഥിച്ചു.

അകലുന്ന നിന്നെ ഞാൻ മിഴികളാൽ ,
മൗനമായ് തിരികെ വിളിച്ചിരുന്നു .
വിതുമ്പാൻ തുടങ്ങും അധരങ്ങൾ
നിശബ്ദം നിന്നെ വിളിച്ചിരുന്നു .

മറക്കാൻ കഴിയില്ല പ്രിയനേ നിൻ ,
കൈയിൽ പിടിച്ചു നടന്ന സന്ധ്യയെ .
മറക്കാൻ കഴിയില്ല പ്രണയമേ നിന്നെ
ഓർത്തു ഉറങ്ങാതെ കിടന്ന രാവുകളെ .

നെൽമണി പാടങ്ങളും വിജനമാ ,
വഴികളും ഓർമപെടുത്തലായി നിൽപ്പൂ .
വഴിയോര കാഴ്ചകൾ ഓരോന്നും ,
നിന്റെ നിഴലാട്ടമാണെന്നു തോന്നും .

പതഞ്ഞുയരുന്ന തിരിമാലകൾ പോലും
മൗനമായ് എന്നെ ചുംബിച്ചു പോയ്‌ ,
വീശി അടിക്കും കാറ്റു പോലും ,
മൗനമായ് തലോടി കടന്നു പോയ്‌ .

മറക്കില്ല പ്രിയനേ എൻ ജീവന്റെ ,
തുടിപ്പു നിലക്കുവോളം നിന്നെ ,
മറക്കാനാകില്ല എൻ പ്രണയമേ ,
ശ്വാസം നിലക്കുവോളം നിന്നെ .


up
0
dowm

രചിച്ചത്:Shivani
തീയതി:26-08-2017 11:08:18 AM
Added by :Shivani Manikandan
വീക്ഷണം:854
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me