പ്രതികാരം
അയ്യപ്പൻ അയ്യങ്കാളിയുടെ പുനർജന്മമോ? അതി കായനനുരൂപൻ കടഞ്ഞെടുത്ത കാമദേവൻ മിഴികളിൽസ്പുരിക്കുന്നു ശൗര്യം.
ആരവന്ടെ കഥകഴിച്ചു? അഴകേറുമദ്ദേഹം
ആരാ ചെറുകമുകിൻ തലപ്പത്തു നാട്ടിയിട്ടു! മേലാളരി ലേറ്റം ലാവണ്യവതിയെ വരണമാല്യം ചാർത്തി കൂടെക്കൂട്ടിയതിനോ? കറുത്ത ഞരമ്പിലും വെളുത്ത ഞരമ്പിലും, ഒരേചുവന്ന ചോരയല്ലേ? നാമെല്ലാം ഒരേപൂർവികരിൽ നിന്നുദിച്ചതല്ലേ?
ആ കണ്ണിലെ തീ കെടാതെ കത്തിനിന്നു. അതോരോയുവ സിരകളിലേക്കാളിപ്പടർന്നു . മുഷ്ട്ടികളുയർന്നു, ഗ്രാമമുണർന്നു. കത്തിയും കൊട്ടോടിയും, മഴുവും കോടാലിയും, ഉയർത്തി, ചൂട്ടുപിടിച്ചവർ താണ്ഡവമാടി. മനുസ്മൃതി കൃതികളെ കത്തിച്ച്, അയ്യപ്പ ഘാതകരെ വകവരുത്തി.
Not connected : |