നിസ്സംഗ - തത്ത്വചിന്തകവിതകള്‍

നിസ്സംഗ 


നീലാകാശo ചാരുo നീലമലകൾ:
പച്ചപ്പടർപ്പുകളിലാടിയുലയുന്ന
വള്ളികളും കുസുമങ്ങളും ചാരെ.
ചിലങ്കകിലുക്കിയെത്തുന്ന അരുവിയും
കൊച്ചു വെള്ളച്ചാട്ടങ്ങളും,
പച്ചപ്പുതപ്പുവിരിച്ച തേയിലത്തോട്ടങ്ങളും:
പലവർണ്ണങ്ങൾ തത്തിക്കളിക്കുന്ന താഴ്വരകളും
സ്വർഗീയാനുഭൂതിയിലാനന്ദ ചുവടെടുക്കേണ്ട,
അതിലെല്ലാം ജീവന്റെ പിടയുണ്ട്.

ചോരപ്പാടുകളൊളിപ്പിച്ചു,
ചന്ദ്രികയുദിക്കുന്നു.
സായംസന്ധ്യചായം തേക്കുന്നു.
ഓർക്കുക എല്ലായിടത്തും
മരണാനൊമ്പരം ഒളിഞ്ഞിരിപ്പുണ്ട്.

അങ്ങാ പുഴയൊഴുകുന്നു,
അതിന്റെ കാണാക്കയങ്ങളും.
നീരാടി രസിക്കുവാനിറങ്ങിയവരിലെ-
ത്രപേരെയാക്കയങ്ങളപഹരിച്ചു!
എത്രപേരണാകൊടും വളവുകളിലെ
പാതാള ഗർത്തങ്ങളിലമർന്നത്!
ഭൂമിയിതൊന്നുമറിയില്ല:
കാടും കടലും കാലനും കാറ്റും പേമാരിയും കുലുക്കവും ആകാശവിതാനങ്ങളും എത്രെയെത്ര ജീവനുകളപഹരിക്കുന്നു നിത്യവും,

സഞ്ചാരികൾ പോൽ നാം വന്നുപോകുന്നു
ജീവോൽപ്പത്തിക്ക് മുൻപും
ജീവജാലങ്ങളെല്ലാമൊടുങ്ങിയശേഷവും
ഭൂമിയതിന്റെ വാർത്തുളഭ്രമണ പഥത്തിൽ
തന്റെ സൂര്യനെ നിസ്സംഗയായി
ചുറ്റിക്കൊണ്ടിരിക്കും.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ. വര്ഗീസ്
തീയതി:27-08-2017 08:51:53 PM
Added by :profpa Varghese
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :