ശാപം - തത്ത്വചിന്തകവിതകള്‍

ശാപം 


കാർമേഘങ്ങളുരുണ്ടുകൂടി
വെളിച്ചത്തുണ്ടുകളെയൊളിപ്പിച്ചു,
ഇടിയും മിന്നലും താണ്ഡവമാടി;
എത,തികായനീയതിചരണംകൊണ്ട്,
ഭൂമികയെവിറപ്പിക്കുന്നു?
കൊള്ളിയാൻമിന്നിയാ വെള്ളിവെളിച്ചത്തിൽ,
അങ്ങകലെ യൊരാകാശ ദേവാലയ-
സ്വർണ്ണ മണിഗോപുരം ഉയർന്നു നിൽപ്പൂ.

ഏതു സാത്താന്റെ മൂർത്തീരൂപമായി
രൂപാന്തരപ്പെട്ടു ആ ഗ്രാമയോര൦?
എന്തിനീകുത്തിയൊഴുകുംതോട്ടിറമ്പത്തെ
വരമ്പിൽക്കൂടി യാ,രാത്രിയിൽ
അതാ അങ്ങ് ദൂരെ ഒരാചാത, നൈല്യoനിറഞ്ഞ,
ചുള്ളിക്കമ്പ് കണക്കൊരു മാത൦ഗി
തെന്നുമാമൊറ്റയടിപ്പാതയിലൂടെ,
വലിയൊരു കറ്റച്ചുവടുമായിഴഞ്ഞു വരുന്നു.
ഒരു ക്ഷുദ്രജീവിപോൽ ഒട്ടിയവയറു-
മുണങ്ങിയമുലയുമായി:
ചുവടുറക്കുന്നില്ല, ഇരുട്ടിന്റെ ശക്തിയേറിയേറിവരുന്നു,
കാല് വലിച്ച് വലിച്ച് വയ്ക്കുന്നു,
ആ ചോരുന്ന നാലുകാൽ ക്കൂരയിലെത്തണം,
തന്റെ ചോരകുഞ്ഞിനമൃത് നൽകണം
വൃദ്ധമാതാവിനു കൂട്ടായിരിക്കണം,
ആ വൈചിത്യ ചിത്തം പേറി നീങ്ങിനാൾ,
വ്യഥയുള്ളിലൊതുക്കി വ്യസനി,
പെട്ടന്നൊരു വൻ ബോംബ് പൊട്ടിയ പോൽ
ഘോരയിടിയും വൈദ്യുദ്പ്രവാഹവും,

ഏതോകരിങ്കിളി കരഞ്ഞോ?
ആ ഘോര മഴുപാതം കാൺകെ?
കറ്റക്കെട്ടൊന്നുകിടുങ്ങി നിലംപതിച്ചു.
പതാള വാസരും ഞെട്ടിവിറച്ചു.
ദുര്ബലയനാഥചണ്ഡാലിയുടെ
കറ്റയും ശിരസും പിളർന്നു,
വറ്റിയ കണ്ണീർച്ചാലുകൾ വെന്തു കീറി,
പൊടിയണിഞ്ഞയുടൽ നെറുകെ കീറി,
ആ കുത്തൊഴുക്കിലമർന്നു.

എങ്കിലും എന്തിന് സൃഷ്ടാക്കളാ
നീചകുലനാരിയെ അറുത്തെറിഞ്ഞു?
എങ്ങു പോയൊളിച്ചു വൈകുണ്ഡൻ?
ഈ സാധുവിന്റെ സംഹാരത്തിനെ- ങ്ങനെ കണ്ടെത്തി ശിവാ നീ?
എന്തുഘോര പാപമാണിത് ബ്രഹ്മാവേ?
ആരാ വൃദ്ധയുടെ കണ്ണീരൊപ്പു൦?
ആരായനാഥ കുഞ്ഞിനിത്തിരി പാലേകും?

അശനിപാതങ്ങൾ മാത്രം
എന്നുമതസ്ഥിതികർക്കു കഷ്ടം!
ഇതല്ലെ൦ വിധികല്പിതം?
പതിതർക്കെന്തിന് സ്വപ്ന൦?
അതാണോ നിന്റെ ന്യായം?
ഏന്തീ വ്യവച്ഛേദം
പ്രബഞ്ചനിയന്താവേ?
ജനനമരണങ്ങൾ
നിൽക്കട്ടെ ധരണിയിൽ-
ചാറ്റൽ മഴവന്നു;
വാനം കണ്ണീരൊതുക്കി.
കൂരിരുട്ടും നൈശ്ചല്യവും
മാത്രംബാക്കിപത്രം.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ. വര്ഗീസ്
തീയതി:27-08-2017 08:54:25 PM
Added by :profpa Varghese
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me