മിഥ്യ - തത്ത്വചിന്തകവിതകള്‍

മിഥ്യ 


സ്വപ്നമോ?
സ്വപ്നത്തിലെ യാഥാർഥ്യമോ?
ഉദയാസ്തമനങ്ങൾ?
ഇരുളുംവെളിച്ചവും?
തുടിക്കുമീനിമിഷവും?

സ്മരണയോ വിസ്മൃതിയോ?
ജനനമരണങ്ങൾ?
ജീവിതം ?
ഒരു നിമിഷാർത്ഥത്തിലതിനെ-
യൊരനന്തഗർത്തിലേക്ക്
വലിച്ചുതാഴ്ത്തുമല്ലോ?

ഉണ്മയോ?
ഇല്ലായ്മയോ?
അറിയില്ല.
പുരോഹിതർക്കറിയില്ല,
ശാസ്ത്രജ്ഞർക്കറിയില്ല-
(ശാസ്ത്രപ്രബഞ്ചജ്ഞാനം പോരാ,
പ്രബഞ്ച വിതാന സ്പർശംപോലുമകലെ)
ദൈവത്തിനുമറിയിയല്ല.

സന്നിഗ്ദ്ധത.
ആകാശഗംഗായോരത്ത്
ഒരണുസമം
കറങ്ങുന്ന സൗരയൂധ൦
അതിലൊന്നുമല്ലാതെ തിരിയുന്നഭൂമി
ആകാശഗംഗയിലെരിഞ്ഞടങ്ങും.

ശരിയേത്?
ആകാശഗംഗയോ?
പ്രബഞ്ചമോ?
അവയുടെയെല്ലാം അന്ത്യ൦ നിശ്ചയം
കൂരാക്കൂരിട്ടുമാത്രം ബാക്കി പത്രം;
ജനിച്ചതെല്ലാം തീരണം,
രൂപപ്പെട്ടതെല്ലാം അരൂപമാകണം:
ബോധമുദിച്ചില്ലായിരുന്നെങ്കിൽ
ഈ സന്ദേഹങ്ങൾക്കെന്തു സ്ഥാനം?
ഉണ്മക്കും പ്രബഞ്ചത്തിന്നും അസ്തിത്വത്തിനും?


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വർഗീസ്
തീയതി:28-08-2017 08:20:29 PM
Added by :profpa Varghese
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :