അന്ധനും സ്വപ്നങ്ങളും
അനുരാഗം തരുമീ കയ്പ്പും മധുരവും
രുചിക്കുമെൻ മനസ്സിൻ താഴ്‌വരയിൽ
തോരാതെ പെയ്യുന്ന കണ്ണുനീർ മഴയിൽ
മഴമേഘം മാറി സുര്യനെ കാണുവാൻ
അതിൻ ചൂടും വെളിച്ചവും അനുഭവിക്കാൻ
തപസ്സു ചെയ്യും അന്ധനായ വന്ദ്യ വയോധികനല്ലോ ഞാൻ
അന്ധതയിൽ സ്വപ്നങ്ങളുണ്ടോ
രാത്രി പകൽ വിത്യാസങ്ങളുണ്ടോ
ഉറക്കത്തിനും ഉണർവിനും ഇരുട്ടിന്റെ കൂട്ട്
പഞ്ചേന്ദ്രിയങ്ങളിലൊന്നെനിക്കില്ലെന്ന യാഥാർഥ്യം
മറച്ചു വച്ചു കൊണ്ടെന്നെ സ്വപ്നത്തിലെ വെളിച്ചത്തിൻ തായ്‌വരയിലേക്കു നയിക്കുമോ നീ?
സ്വപ്നങ്ങൾക്കു പകരുവാൻ നിറമേതെന്നു ചോദിച്ചാൽ
എനിക്കറിയാവുന്നതു ഇരുട്ട് മാത്രം..
എന്റെ നിറമില്ലാ സ്വപ്നങ്ങൾക്ക് നിറം പകരാൻ
നിനക്ക് കഴിയില്ലെന്നായാഥാർഥ്യം എനിക്കറിയാവുന്നിരിക്കിലും
ഇരുട്ടിൽ നിന്നെത്തുന്ന നിന്നുടെയദൃശ്യ കരങ്ങളെ കാണുന്നു ഞാൻ
അവയിൽ പിടിച്ചു മുന്നോട്ടു പോകട്ടെ ഞാൻ ഇ ജീവിത യാത്രയിൽ..
Not connected : |