കാലവും മനുഷ്യനും  - തത്ത്വചിന്തകവിതകള്‍

കാലവും മനുഷ്യനും  

മനുഷ്യാ നിൻ സത്യങ്ങൾ തുറന്നു പറയുക നീ..
നിൻ തെറ്റുകൾ തുറന്നു സമ്മതിക്കുക നീ..
മനുഷ്യാ നിൻ മനസൗന്ദര്യം തുറന്നു കാട്ടുക നീ..
നിൻ മതമേതായാലും അത് മനസ്സിൽ വയ്ക്കുക നീ..

നീയും ഞാനും കാലവുമൊന്നിച്ചു യാത്ര ചെയ്തീടുന്നു..
കാലമെന്ന പ്രതിഭയ്‌ക്കൊപ്പം എത്ര നാൾ നമ്മൾ യാത്ര ചെയ്തീടും
കാലത്തിനും സമയത്തിനുമിടയിൽ എപ്പോഴെങ്കിലും കണ്ണടച്ചു വിട പറയേണ്ടവർ നമ്മൾ..
നമുക്ക് വേണ്ടി കണ്ണീർ വാർക്കുവാൻ കാലത്ത്തിനു സമയമെവിടെ?

ഇക്കാലമത്രയും നേടിയ നശ്വരമാം അനുഭവങ്ങളിലഹങ്കരിച്ചുകൊണ്ടു
അനശ്വരങ്ങളായ സത്യങ്ങളെ വിസ്മരിച്ചു ജീവിച്ചീടുന്നു നമ്മൾ ..
മരിച്ചാൽ മൃതദേഹത്തോടാദരവ് പ്രകടിപ്പിക്കും മനുഷ്യർ നമ്മൾ
ജീവിതത്തിൽ പ്രസ്തുത ദേഹത്തോട് അനാദരവും പ്രകടിപ്പിച്ചീടുന്നു..


up
0
dowm

രചിച്ചത്:ജയഗിരി
തീയതി:29-08-2017 02:07:07 AM
Added by :Jayagiri Nair
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :