..മരപ്പാവകള്‍... - തത്ത്വചിന്തകവിതകള്‍

..മരപ്പാവകള്‍... 

അന്ന് ഞാന്‍ പിറന്നു വീണതും
ഒരു മരക്കട്ടിലില്‍..

പിന്നെ പിച്ചവയ്ക്കുവാന്‍
തുടങ്ങിയപ്പോള്‍..
അപ്പൂപ്പന്‍ വാങ്ങി തന്നതും
ഒരു മരപമ്പരം..

ഒരമ്മ മരത്തണലില്‍
എന്നമ്മ മരത്തൊലി തേച്ചു കുളിപ്പിച്ച്
താരാട്ടു പാടി ഉറക്കിയെന്നെ
ഒരു മരതോട്ടിലില്‍
അമ്മ താരാട്ടു പാടി ഉറക്കിയെന്നെ..

അന്ന് അമ്മാവന്‍ വാങ്ങി തന്നെനിക്ക്
ഒരുപാടു മരപ്പാവകള്‍
പിച്ചവെയ്ക്കാത്ത കുറെ മരപ്പാവകള്‍
നിശ്ചലമായ കുറെ മരപ്പാവകള്‍..
നിശബ്ദമായ കുറെ മരപ്പാവകള്‍...
ചിരിക്കാത്ത, കരയാത്ത
മനസ്സ് മരവിച്ച വെറും മരപ്പാവകള്‍..
എന്‍ കളിക്കൂട്ടുകാരായി
വെറും മരപ്പാവകള്‍..

നഷ്ടമായെനിക്കെന്‍ മരപ്പംബരം
അമ്മതന്‍ താരാട്ടും, മരതോട്ടിലും..

നഷ്ടമായെനിക്കെന്‍ ബാല്യവും,
കുറെ ഓര്‍മ്മയും
അമ്പലമുറ്റത്തെ അരയാല്‍ തണലും..
ഓടികളിച്ച നാട്ടുവഴിയും..
മരക്കൊമ്പ്ഒടിച്ചു
മാങ്ങ എറിഞ്ഞതും...


പിന്നാംപുറത്തുള്ള ചക്കരമാവില്‍
എനിക്ക് അച്ഛന്‍
ഊഞ്ഞാല് കെട്ടി തന്നിരുന്നു...
പൊന്നോണ നാളില്‍
എനിക്ക് അച്ഛന്‍
ഊഞ്ഞാല് കെട്ടി തന്നിരുന്നു...

അന്ന്..
മരമുത്തച്ഛന്‍ എനിക്ക് തണല് നല്‍കി
മുത്തശ്ചി കഥപറഞ്ഞു..
മരം എന്റെ മനം കവര്‍ന്നു
മനസാകെ പൂത്തുലഞ്ഞു..

അമ്മാവനും, അച്ഛനും അമ്മയും
യാത്രയായി..
മെതിയടി തേഞ്ഞു തീര്‍ന്നു..

മുറ്റത്ത്‌ ഒരു മരക്കട്ടിലില്‍
മരപ്പാവകളെ പോലെ അവര്കിടന്നു
ചിരിക്കാത്ത, കരയാത്ത
മനസ്സ് മരവിച്ച വെറും മരപ്പാവകള്‍ മാതിരി
നിശ്ചലമായി അവര്കിടന്നു..

ചക്കരമാവു മുറിഞ്ഞു തീര്‍ന്നു..
മരക്കഷണങ്ങള്‍ അവര്‍ക്ക്
കൂട്ടായി...

വേദനിപ്പിക്കാതെ കെട്ടിപുണര്‍ന്നു
അവരില്‍ എരിഞ്ഞു തീരുന്നു
പാവം മരക്കഷണങ്ങള്‍
കത്തിയെരിഞ്ഞ്‌ മണ്ണില്‍ അലിഞ്ഞു തീരുന്നു
മാവും മനുഷ്യനും
വെറും മരപ്പാവകള്‍ മാതിരി....

ചക്കരമാവോന്നു ബാകിയുണ്ട്‌
എനിക്ക് കൂട്ടയോന്നു ബാകിയുണ്ട്‌
അത് മുറിഞ്ഞീടുമ്പോള്‍
പാവം പറവകള്‍ക്ക്ആകാശം
മാത്രം ബാകിയാകും..

അന്ന്..
ചിരിക്കാതെ കരയാതെ
നിശ്ചലമായി നോക്കിക്കാണും..
എന്‍ മരപ്പാവകള്‍
മനസ്സ് മരവിച്ച വെറും മരപ്പാവകള്‍..
നിശ്ചലമയെല്ലാം നോക്കിക്കാണും


up
0
dowm

രചിച്ചത്:jaysinkrishna
തീയതി:03-04-2012 05:26:02 PM
Added by :Jaysinkrishna
വീക്ഷണം:195
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :