ഞാന്‍ അവളെ സ്നേഹിക്കുന്നു..
ഞാന്‍ അവളെ സ്നേഹിക്കുന്നു,
എന്തുകൊണ്ടെന്നാല്‍ ബാല്യത്തില്‍ എനിക്ക് കിട്ടാതെ പോയ,
ഒരു സുഹ്യത്തിന്റെ സാമിപ്യം ഞാന്‍ അവളില്‍ കാണുന്നു.
ഞാന്‍ ആ മുഖത്തിന്റെ നിഷ്കകളങ്കത ഇഷ്ടപ്പെടുന്നു,
എന്തുകൊണ്ടെന്നാല്‍ ബാല്യത്തില്‍,
എനിക്ക് നഷ്ടപ്പെട്ടുപോയ ഒരമ്മയുടെ ലാളന,
ഞാന്‍ അവളില്‍ കാണുന്നു.
ഞാന്‍ അവളുടെ കണ്ണുകളില്‍ നിറഞ്ഞുനില്‍ക്കുന്ന,
സൌന്ദര്യത്തെ ആരാധിക്കുന്നു,
എന്തുകൊണ്ടെന്നാല്‍ കൌമാരത്തില്‍,
എനിക്ക് തരാന്‍ മടിച്ച ഒരു കാമുകിയുടെ സ്നേഹം,
ഞാന്‍ അവളില്‍ കാണുന്നു.
ഞാന്‍ അവളുടെ പുഞ്ചിരിയെ ഇഷ്ടപ്പെടുന്നു,
എന്തുകൊണ്ടെന്നാല്‍ ചിരിക്കാന്‍ മറന്നുപോയ,
എന്റെ ബാല്യത്തിന്റെ പ്രതീകമാണവള്‍.
ഞാന്‍ ആ വിരല്‍ത്തുമ്പിലെ തണുപ്പിനെ സ്നേഹിക്കുന്നു,
എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഏറ്റവും ഇഷ്ട്പ്പെടുന്ന മരണത്തിന്റെ ആര്‍ദ്യധ ആ വിരലുകള്‍ക്കുണ്ടായിരുന്നു....
Not connected : |