ദീർഘയാത്രയ
അമ്മയിൽ നിന്നു തുടങ്ങിയ യാത്രയിൽ
വളർന്നു ഞാൻ ശക്തിയാര്ജിച്ചു കുടുമ്പത്തിൽ
സ്കൂളിൽ,ഗ്രാമത്തിൽ, കോളേജിൽ,നഗരങ്ങളിൽ
ജോലി തേടിയും ചെയ്തും ദീർഘ യാത്രകളിൽ.
എന്റെ ദൗർബല്യം എന്നിലേക്കോടിയെത്തി
ഒളിപ്പിച്ചു സത്യത്തെ മനക്കോട്ടയിൽ
മടുക്കാതെ ചെറിയ സ്വപ്നങ്ങളുമായ്
ജീവിക്കാനുള്ള ദാഹത്തിൽ നിരന്തരം
ചെറു ചലനങ്ങൾ മിനഞ്ഞെടുത്തതു-
കൊടുങ്കാറ്റായി നാളെ വിട പറയാൻ .
Not connected : |