ആ ഓർമകൾക്ക് മുന്നിൽ
ജീവിതമെന്നൊരു ചിത്രം വരയ്ക്കുവാൻ മോഹം
ആ ചിത്രത്തിൻ ചിത്തത്തിൽ നിൻ ചിത്രം വയ്ക്കുവാൻ മോഹം
എന്നിരിക്കിലും വരയ്ക്കും ചിത്രങ്ങളോ വെറും ചായക്കൂട്ടുകൾ മാത്രം..
നിറയ്ക്കും ആശകളോ വെറും ചാമ്പൽ കൂട്ടങ്ങൾ മാത്രം..
കാലമെന്ന കോലം എനിക്ക് സമ്മാനിച്ച
വികലമാം ഒരു പിടി ഓർമ്മകൾ
വിജനമാം ഒരു പിടി മനസുകളിൽ
എങ്ങോ മറയും സ്വപ്ന ലിഖിതങ്ങളെ പോൽ
സർഗ്ഗവാസനകൾ തൻ താക്കോലുകൾ
നിറയ്ക്കും മദ്യ ചഷകങ്ങളെ പോൽ
നിറഞ്ഞു പതയും ആദ്യയനുഭവങ്ങൾ മനസ്സിൽ ..
Not connected : |