പൊതിര്‍ന്ന കവിള്‍ തടം
അവളുടെ എല്ലാ വസന്തവും അവള്‍
അറിയാതെയാണ് ഞാന്‍ അനുഭവിച്ചത്...
അവള്‍ എന്നു മുതലെന്നെ ഒപ്പം കൂട്ടിയോ അന്ന് പെയ്തു തുടങ്ങിയതാവും ഈ
തോരാ മഴ...
നിന്റെ പൊതിര്‍ന്ന കവിള്‍ തടത്താണ് ഞാന്‍ ഉമ്മ വെച്ചത്. നിന്റെ തണുത്തുറഞ്ഞ കൈകള്‍ കൊണ്ടായിരുന്നു നീ എന്നെ തലോടിയത്.
എന്റെ എല്ലാ സ്വപ്നവും എനിക്ക് വേണ്ടി സന്തോഷത്തോടെ കേട്ടിരുന്നപ്പോഴും ഞാനെന്ന സത്യം അവളില്നിന്ന്‍
എത്രയോ അകലെ ആയിരുന്നു.
പുലര് വോളം ഒന്നിചിരുന്നപ്പഴും എത്രയോ അകലെ വിരഹം നുകരുകയായിരുന്നെന്ന്‍ ഞാനിന്നറിയുന്നു.
എന്റെ ഹൃദയം ഓര്‍മപ്പെടുത്തുന്നു ഇന്നലെകള്‍.
അപ്പോഴെന്റെ കണ്ണില്‍ നിന്ന് വാര്‍ന്നു പോകുന്ന ഓരോ കണ്ണുനീര്‍ തുള്ളികളില്പോലും അവളുടെ മുഖം തെളിഞ്ഞു കിടക്കുന്നു .
Not connected : |