തിരിച്ചു വരവിനായ്‌  - തത്ത്വചിന്തകവിതകള്‍

തിരിച്ചു വരവിനായ്‌  

പഴമയുടെ നാളുകൾ ദുഖത്തിലും പട്ടിണിയിലും
വിളവെടുപ്പ് കഴിഞ്ഞു സന്തോഷിക്കാൻ
പുതു വത്സരത്തിലെ ഓണമഹോത്സവം
മറക്കാനും സ്നേഹിക്കാനും കളമൊരുക്കി.

സമ്പത്തിന്റെ വളർച്ചയിൽ അന്നം മുടക്കാതെ
കാര്ഷികസങ്കല്പമില്ലാതെ കേരളമിന്നു
നഗര സംസ്കാരത്തിലെ കച്ചവട മഹിമയിൽ.

പഴമയെ വിട്ടൊഴിയാതെ പുതുമയെ നെഞ്ചിലേറ്റി
വിഷമയമില്ലാത്ത കാർഷിക സാസംസ്കാരംവീണ്ടും
കേരളത്തിന്റെ മണ്ണിൽ ഒരു തിരിച്ചു വരവിനായ്‌.
ഉപഭോക്തൃസംസ്കാരത്തിന്റെ വികൃതമുഖം
മരണഭയത്തില ന്ധകാരം സൃഷ്ടിച്ചലട്ടുന്ന നിത്യ -
ജീവിതം ഉറക്കം കെടുത്തിയൊരു ശരശയ്യയായി ..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-09-2017 09:28:52 PM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :